ഇവൻ ചില്ലറക്കാരനല്ല, ഒരു വർഷം സമ്പാദിക്കുന്നത് എട്ട് കോടി !

നായ ഒരു വർഷം സമ്പാദിക്കുന്നത് എട്ട് കോടി. ഗോൾഡൻ റിട്രീവറായ ടക്കർ ബഡ്സിൻ ഒരു വർഷം ഉണ്ടാക്കുന്നത് എട്ട് കോടിക്ക് മുകളിലാണ്. 

അഞ്ച് വയസുകാരനായ ടക്കർ തന്റെ സോഷ്യൽ മീഡിയയിലെ സാന്നിധ്യത്തിലൂടെയാണ് ഇത്രയും കോടി രൂപ വർഷത്തിൽ ഉണ്ടാക്കുന്നത്. ടക്കറിന് 2 വയസ്സുള്ളപ്പോൾ മുതൽ തന്നെ സോഷ്യൽ മീഡിയയിൽ സ്പോൺസർ ചെയ്ത പരസ്യങ്ങളിലൂടെ 7 അക്ക സംഖ്യ ലാഭമായി നേടുന്നുണ്ട് എന്ന് അവന്റെ ഉടമയും സോഷ്യൽ മീഡിയ മാനേജരുമായ കോർട്ട്‌നി ബഡ്‌സിൻ പറയുന്നു.

നായയുടെ ഉടമയും 31 -കാരിയുമായ കോട്നി ബഡ്സിൻ നേരത്തെ ക്ലീനിം​ഗ് ജോലി ആയിരുന്നു ചെയ്തിരുന്നത്. ഭർത്താവ് മൈക്ക് സിവിൽ എഞ്ചിനീയറുമായിരുന്നു. എന്നാൽ, ടക്കറിന്റെ സോഷ്യൽ മീഡിയയും അതിലൂടെ ഉണ്ടാക്കുന്ന സമ്പാദ്യവും കൈകാര്യം ചെയ്യാനായി ഇരുവരും ജോലി ഉപേക്ഷിച്ചു. 

2018 ജൂണിൽ 8 ആഴ്‌ച പ്രായമുള്ളപ്പോഴാണ് ടക്കറിനായി കോർട്ട്‌നി ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുന്നത്. വെറും ഒരു മാസത്തിനുള്ളിൽ, ടക്കറിന്റെ ഒരു വീഡിയോ വൈറലായി മാറി. ടക്കർ ഐസ് ക്യൂബുമായി കളിക്കുന്നതായിരുന്നു വീഡിയോ. അനേകം പേരാണ് ഇത് കണ്ടത്. ഇത് കോർട്നിയെ ഞെട്ടിച്ചു. വെറും ആറ് മാസത്തിനുള്ളിൽ അവന്റെ ഫോളോവേഴ്സ് 60,000 കടന്നു. 25 മില്ല്യൺ ഫോളോവേഴ്സ് ഇപ്പോൾ ടക്കറിനുണ്ട്. 

Most Popular

error:
Exit mobile version