Thursday, 10 October - 2024

സഊദിയിൽ വളർത്തു സിംഹം ഉടമയെ കടിച്ചു കീറി; 25 കാരന് ദാരുണാന്ത്യം

റിയാദ്: സഊദിയിൽ വളർത്തു സിംഹത്തിന്റെ ആക്രമണത്തിൽ ഉടമയായ സഊദി യുവാവ് ദാരുണമായി മരണപ്പെട്ടു. തലസ്ഥാന റിയാദിലാണ് സംഭവം. ഇവിടെ അല്‍സുലൈ ഡിസ്ട്രിക്ടില്‍ സ്വന്തം ഉടമസ്ഥതയിലുള്ള ഇസ്തിറാഹയില്‍ വളര്‍ത്തുന്ന സിംഹം യുവാവിനെ കടിച്ചുകീറുകയായിരുന്നു. സിംഹത്തിന്റെ ഉടമയായ 25 വയസ് പ്രായമുള്ള അബ്ദുറഹ്മാന്‍ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് ഇസ്തിറാഹയില്‍ പ്രവേശിച്ച് കൂട്ടില്‍ നിന്ന് പുറത്തിറക്കി കളിപ്പിക്കുന്നതിനിടെയാണ് സിംഹം യുവാവിനെ ആക്രമിച്ചത്.

സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ എത്തി സിംഹത്തെ വെടിവെച്ചു കൊന്നാണ് ഇദ്ദേഹത്തെ സിംഹത്തിന്റെ വായിൽ നിന്ന് വേര്‍പ്പെടുത്തിയത്. കിഴക്കന്‍ റിയാദിലെ ഇസ്തിറാഹയില്‍ യുവാവ് ഏതാനും വന്യമൃഗങ്ങളെ വളര്‍ത്തുന്നുണ്ട്. നാലു വയസ് പ്രായമുള്ള സിംഹമാണ് അപ്രതീക്ഷിതമായി ഉടമയെ തന്നെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സഊദിയിൽ വന്യമൃഗങ്ങളെ വളര്‍ത്തുന്നതും ഇറക്കുമതി ചെയ്യുന്നതുമെല്ലാം നിയമ ലംഘനമാണ്.

Most Popular

error: